Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Input Tax

കോ​ടി​ക​ളു​ടെ ജി​എ​സ്ടി ത​ട്ടി​പ്പ്; ര​ണ്ടു പേ​ർ കൂ​ടി പി​ടി​യി​ൽ

ഗു​വാ​ഹ​ത്തി: രാ​ജ്യ​ത്തെ​യൊ​ട്ടാ​കെ ഞെ​ട്ടി​ച്ച മ​ൾ​ട്ടി​സ്റ്റേ​റ്റ് ജി​എ​സ്ടി, ഇ​ൻ​പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റ് ത​ട്ടി​പ്പു കേ​സി​ൽ മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ ഉ​ൾ​പ്പ​ടെ ര​ണ്ടു പേ​ർ​കൂ​ടി പി​ടി​യി​ൽ. ആ​സാം സ്പെ​ഷ്യ​ൽ ടാ​സ്ക് ഫോ​ഴ്സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സു​രാ​ജി​ത് ബ​ർ​മാ​ൻ, വി​വേ​ക് കു​മാ​ർ ഗു​പ്ത എ​ന്നി​വ​ർ പി​ടി​യി​ലാ​യ​ത്.

കോ​ൽ​ക്ക​ത്ത​യി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ത​ട്ടി​പ്പി​ന്‍റെ മു​ഖ്യ സൂ​ത്ര​ധാ​ര​നെ​ന്ന് സം​ശ​യി​ക്കു​ന്ന വി​നീ​ത് കു​മാ​ർ പോ​ദ്ദാ​റി​നെ ബു​ധ​നാ​ഴ്ച രാ​ത്രി എ​സ്ടി​എ​ഫ് പി​ടി​കൂ​ടി​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​റ്റ് ര​ണ്ടു​പേ​ർ​ക്കൂ​ടി പി​ടി​യി​ലാ​യ​ത്.

33.73 കോ​ടി രൂ​പ​യു​ടെ ജി​എ​സ്ടി ത​ട്ടി​പ്പാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​തെ​ന്ന് എ​സ്ടി​എ​ഫ് വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ലാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത ര​ണ്ട് കേ​സു​ക​ളി​ലാ​യി ഇ​തു​വ​രെ 12 പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Latest News

Corehub Up